Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stolen

ന​ഗ​രൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്ക് മോ​ഷ​ണം​പോ​യി; അ​ന്വേ​ഷ​ണം തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: ന​ഗ​രൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന തൊ​ണ്ടി​മു​ത​ലാ​യ ബൈ​ക്ക് മോ​ഷ​ണം പോ​യി. സം​ഭ​വ​ത്തി​ൽ ന​ഗ​രൂ​ർ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​മാ​ണ് സ്റ്റേ​ഷ​ന് സ​മീ​പം വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന സ്ഥ​ല​ത്തു​നി​ന്ന് മോ​ഷ​ണം പോ​യ​ത്. കോ​ട​തി ഉ​ത്ത​ര​വു​മാ​യി ക​സ്റ്റ​ഡി​യി​ലു​ള്ള ബൈ​ക്ക് തി​രി​കെ വാ​ങ്ങു​ന്ന​തി​നാ​യി ഉ​ട​മ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വാ​ഹ​നം കാ​ണാ​നി​ല്ലെ​ന്ന വി​വ​രം പൊ​ലി​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ വ​ള​പ്പി​ലും പ​രി​സ​ര​ത്തും പൊ​ലി​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് തൊ​ണ്ടി​മു​ത​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന വാ​ഹ​നം മോ​ഷ​ണം പോ​യ​താ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. സി​സി​ടി​വി ക്യാ​മ​റ​യു​ടെ പ​രി​ധി​യി​ലാ​ണ് തൊ​ണ്ടി​മു​ത​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം.

 

Kerala

തൃ​ശൂ​രി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച; ചാ​യ​ക്ക​ട​യി​ലി​രി​ക്കു​ക​യാ​യി​രു​ന്ന ആ​ളി​ല്‍​നി​ന്ന് 75 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു

തൃ​ശൂ​ര്‍: മ​ണ്ണു​ത്തി ബൈ​പ്പാ​സ് ജം​ഗ്ഷ​ന് സ​മീ​പം കാ​റി​ലെ​ത്തി​യ സം​ഘം ചാ​യ​ക്ക​ട​യി​ലി​രി​ക്കു​ക​യാ​യി​രു​ന്ന ആ​ളി​ല്‍​നി​ന്ന് 75 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു. എ​ട​പ്പാ​ള്‍ സ്വ​ദേ​ശി മു​ബാ​റ​ക്കി​ന്‍റെ പ​ണ​മ​ട​ങ്ങി​യ ബാ​ഗാ​ണ് ക​വ​ര്‍​ന്ന​ത്. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ 04.30-നാ​ണ് സം​ഭ​വം

ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നു​ള്ള സ്വ​കാ​ര്യ​ബ​സി​ലാ​ണ് മു​ബാ​റ​ക്ക് മ​ണ്ണു​ത്തി​യി​ലെ​ത്തി​യ​ത്. ബ​സി​റ​ങ്ങി​യ​ശേ​ഷം മു​ബാ​റ​ക്ക് സ​മീ​പ​ത്തെ ചാ​യ​ക്ക​ട​യി​ലേ​ക്ക് ക​യ​റി. ഈ ​സ​മ​യം കാ​റി​ലെ​ത്തി​യ അ​ഞ്ചം​ഗ​സം​ഘം മു​ബാ​റ​ക്കു​മാ​യി പി​ടി​വ​ലി ന​ട​ത്തു​ക​യും പ​ണ​മ​ട​ങ്ങി​യ ബാ​ഗു​മാ​യി ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.

കാ​ര്‍ വി​റ്റു​കി​ട്ടി​യ പ​ണ​മാ​ണ് ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് മു​ബാ​റ​ക്കി​ന്‍റെ മൊ​ഴി. പ​ണം ത​ട്ടി​യെ​ടു​ത്ത​വ​ര്‍ എ​ത്തി​യ കാ​റി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തും പി​ന്‍​ഭാ​ഗ​ത്തും രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ന​മ്പ​റു​ക​ള്‍ വ്യ​ത്യ​സ്ത​മാ​ണെ​ന്നും മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ഒ​ല്ലൂ​ര്‍ എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

ശ​ബ​രി​മ​ല​യി​ൽ​നി​ന്ന് ക​ട​ത്തി​യ സ്വ​ർ​ണം ക​ണ്ടെ​ത്തി എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ​നി​ന്ന് ക​ട​ത്തി​യ സ്വ​ർ​ണം ക​ണ്ടെ​ത്തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ബെ​ല്ലാ​രി​യി​ലെ ഗോ​വ​ർ​ധ​ന്‍റെ ജ്വ​ല്ല​റി​യി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം ക‌​ണ്ടെ​ത്തി​യ​ത്. എ​സ്പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗോ​വ​ർ​ധ​ന്‍റെ​യും സ്വ​ർ​ണം വി​റ്റ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് സ്വ​ർ​ണം വീ‌​ണ്ടെ​ടു​ത്ത​ത്.

400 ഗ്രാ​മി​നു മു​ക​ളി​ലു​ള്ള സ്വ​ർ​ണ്ണ​ക്ക​ട്ടി​ക​ളാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി വി​റ്റ​തി​ന് സ​മാ​ന​മാ​യ തൂ​ക്ക​ത്തി​ലു​ള്ള സ്വ​ർ​ണം എ​സ്ഐ​ടി​ക്ക് വീ​ണ്ടെ​ടു​ക്കാ​നാ​യെ​ന്നാ​ണ് വി​വ​രം.

ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി ത​നി​ക്ക് സ്വ​ർ​ണം വി​റ്റ​താ​യി ഗോ​വ​ർ​ധ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നോ​ട് സ​മ്മ​തി​ച്ചു. 476 ഗ്രാം ​സ്വ​ർ​ണം ത​നി​ക്ക് ന​ൽ​കി​യെ​ന്നാ​ണ് ഗോ​വ​ർ​ധ​ന്‍റെ മൊ​ഴി.

International

ലു​വ​ർ മ്യൂ​സി​യ​ത്തി​ല്‍ മോ​ഷ​ണം; നെ​പ്പോ​ളി​യ​ൻ കാ​ല​ഘ​ട്ട​ത്തി​ലെ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു

പാ​രീ​സ്: ലു​വ​ർ മ്യൂ​സി​യ​ത്തി​ൽ​നി​ന്ന് നെ​പ്പോ​ളി​യ​ൻ കാ​ല​ഘ​ട്ട​ത്തി​ലെ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ടു. മോ​ണ​ലി​സ ഉ​ൾ​പ്പെ​ടെ​യു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ചി​ല ച​രി​ത്ര വ​സ്തു​ക്ക​ൾ ഇ​വി​ടെ​യു​ണ്ട്.

മ്യൂ​സി​യ​ത്തി​ല്‍ മോ​ഷ​ണം ന​ട​ന്ന​താ​യി ഫ്ര​ഞ്ച് സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യ​മാ​ണ് അ​റി​യി​ച്ച​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. മ്യൂ​സി​യം ഒ​രു ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് മോ​ഷ​ണ വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

മ്യൂ​സി​യം തു​റ​ന്ന​പ്പോ​ള്‍ ക​വ​ര്‍​ച്ച ന​ട​ന്ന​താ​യി അ​റി​ഞ്ഞു​വെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഫ്ര​ഞ്ച് സാം​സ്‌​കാ​രി​ക​മ​ന്ത്രി റാ​ഷി​ദ ദാ​ത്തി അ‍​റി​യി​ച്ചു. നെ​പ്പോ​ളി​യ​ന്‍റെ​യും ച​ക്ര​വ​ര്‍​ത്തി​നി​യു​ടെ​യും ആ​ഭ​ര​ണ ശേ​ഖ​ര​ത്തി​ല്‍ നി​ന്നു​ള്ള ഒ​മ്പ​ത് വ​സ്തു​ക്ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്.

സെ​ന്‍ ന​ദി​ക്ക് അ​ഭി​മു​ഖ​മാ​യു​ള്ള, നി​ല​വി​ല്‍ നി​ർ​മാ​ണം ന​ട​ക്കു​ന്ന ഭാ​ഗ​ത്തൂ​ടെ​യാ​ണ്‌ മോ​ഷ്ടാ​ക്ക​ള്‍ മ്യൂ​സി​യ​ത്തി​ല്‍ ക​യ​റി​യ​ത്. മ്യൂ​സി​യ​ത്തി​ലെ അ​പ്പോ​ളോ ഗാ​ല​റി​യി​ലാ​ണ് നെ​പ്പോ​ളി​യ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

അ​വി​ടെ​യെ​ത്താ​ന്‍ മോ​ഷ്ടാ​ക്ക​ൾ ച​ര​ക്കു​ക​ള്‍ കൊ​ണ്ടു​പോ​കു​ന്ന ലി​ഫ്റ്റ് ഉ​പ​യോ​ഗി​ച്ചു. ജ​ന​ല്‍​ച്ചി​ല്ലു​ക​ള്‍ ത​ക​ര്‍​ത്ത ശേ​ഷം ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ്, മ്യൂ​സി​യം വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ഫ്ര​ഞ്ച് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

Latest News

Corehub Up